പ്രണയത്തിന് തടസം നിന്നു ; അച്ഛനെ കൊലപ്പെടുത്താന്‍ വജ്രമോതിരം പകരംകൊടുത്ത് മകള്‍ ; സിനിമയെ വെല്ലുന്ന ആസൂത്രണം

For full experience, Download our mobile application:
Get it on Google Play

ജംഷഡ്പൂർ : ജംഷഡ്പൂരിലെ പ്രമുഖ വ്യവസായി കനയ്യ സിംഗിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. കനയ്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത് അദ്ദേഹത്തിന്റെ മകള്‍ അപര്‍ണ സിംഗാണെന്ന് പോലീസ് കണ്ടെത്തി. തന്റെ പ്രണയത്തിന് അച്ഛന്‍ തടസമാണെന്ന് കണ്ട് കനയ്യയെ കൊലപ്പെടുത്താന്‍ അപര്‍ണ കാമുകന്റെ സഹായം തേടിയെന്ന് പോലീസ് കണ്ടെത്തി. കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

സിനിമാ കഥയെ വെല്ലുന്ന രീതിയിലാണ് അപര്‍ണ സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത്. അച്ഛനെ കൊലപ്പെടുത്തുന്നവര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താന്‍ തന്റെ വജ്ര മോതിരം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അപര്‍ണ ആണ്‍സുഹൃത്തായ രജ്‌വീര്‍ സിംഗിന് നല്‍കി. ഇയാളുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് കനയ്യയെ വെടിവെച്ചുകൊന്ന ഗുണ്ടാസംഘത്തെ പിടികൂടിയത്.

അഞ്ച് വര്‍ഷത്തോളമായി അപര്‍ണയും രജ്‌വീറും പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം അറിഞ്ഞ കനയ്യ രജ്‌വീറിനെ പലതവണ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ ഭീഷണി സഹിക്കവയ്യാതെ രജ്‌വീറിനും കുടുംബത്തിനും വീട് മാറേണ്ടിവരെ വന്നിരുന്നു. അപര്‍ണയും രജ്‌വീറും മുന്‍പ് മൂന്ന് തവണ കനയ്യയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അവയൊന്നും വിജയിച്ചിരുന്നില്ല. ഇത്തവണ അപര്‍ണ കനയ്യയുടെ കൂടെ തന്നെ നിന്ന് കൊലയാളികള്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കുകയും മരണം ഉറപ്പാക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...