വടശ്ശേരിക്കര കുമ്പളാംപൊയ്കയിൽ മൈക്ക് ഓപ്പറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര കുമ്പളാംപൊയ്കയിൽ മൈക്ക് ഓപ്പറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളാംപൊയ്ക മറ്റേക്കാട്ട് പടിഞ്ഞാറ്റേതിൽ പരേതനായ വാസുവിന്‍റെ മകൻ ബിനീഷ് (42) നെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പളാംപൊയ്ക റോയൽ സൗണ്ട്സിലെ മൈക്ക് ഓപ്പറേറ്ററായിരുന്നു മരിച്ച ബിനീഷ്. ബുധനാഴ്ചയാണ് ബിനീഷിനെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

വെള്ളി ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം ദുർഗന്ധം പുറത്തു വന്നതോടെ സമീപ വാസികളും മറ്റും നടത്തിയ തിരച്ചിലിലാണ് ബിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. മൈക്ക് ഓപ്പറേറ്റർ ജോലിക്ക് പുറമെ നാടക കലാകാരനും നാടക സംവിധാനവും ചിത്രകലയിലും പ്രഗത്ഭനായിരുന്ന ബിനീഷിൻറെ മരണ വാർത്ത നാടിനെ നൊമ്പരത്തിലാഴ്ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....