വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ‘കനിവ് 108’ ആംബുലൻസ് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നെയ്യാറ്റിൻകര അമരവിള മാങ്കോട്ടുകോണം സ്വദേശിനിയായ 32കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ സംഭവ സമയം യുവതിയുടെ മറ്റ് രണ്ടു കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് കിരൺ യു.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജീഷ് രാജ്. ടി എന്നിവർ ഉടൻ സ്ഥലത്തെത്തി. വീട്ടിലെ ഹാളിൽ പ്രസവിച്ച നിലയിലായിരുന്നു യുവതി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജീഷ് രാജ് അമ്മയും കുഞ്ഞുമായി ഉള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. കനിവ് 108 ആംബുലൻസ് – 8139811108

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...