കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അന്നമ്മ ജോസഫ് കേരള കോൺഗ്രസ് (M) ൽ ചേർന്നു. കാഞ്ഞിരപ്പള്ളി എം എൽ എ ആയാ ജയരാജ് അന്നമ്മ ജോസഫിന് മെമ്പർഷിപ്പ് നൽകി പാർട്ടിലേക്കു സീകരിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ എസ് ജോസഫ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കമ്മറ്റി അംഗവും കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റായ സണ്ണികുട്ടി അഴകംപ്രയിൽ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം സി ചാക്കോ, മണിമല സർവീസ് ബാങ്ക് വൈസ് പ്രസിഡന്റ് ലാലിച്ചൻ, ബോർഡ് മെമ്പർ മേഴ്‌സി, സിജോ പുതുപ്പറമ്പിൽ ഒ.ടി ആന്റണി, സബിൻ അഴകംപ്രയിൽ, ക്രിസ്റ്റിൻ അറക്കൽ, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.