സുഹൃത്തുക്കളായ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയ സംഭവം ; ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വേമ്പനാട്ട് കായലില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാനത്തിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യര്‍ഥിനികളായിരുന്ന ആയൂര്‍ സ്വദേശിനി ആര്യ, അറയ്ക്കല്‍ സ്വദേശിനി അമൃത എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കായലില്‍ കണ്ടെത്തിയത്. അമൃതയുടെ മൃതദേഹം ആലപ്പുഴ പൂച്ചക്കലില്‍ നിന്നും ആര്യയുടെ മൃതദേഹം മേക്കര കായലില്‍ നിന്നുമാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടിന് ശേഷം ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ഇരുവരുടെയും മരണം വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് അഞ്ചല്‍ കോളജും സഹപാഠികളും. ആര്യയുടെയും അമൃതയുടെയും ഉറ്റസൗഹൃദം ആത്മഹത്യക്ക് പ്രേരണയായെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഒരാളുടെ ഫോണ്‍ തിരുവല്ലയില്‍ വച്ച്‌ ഓഫായതായി കണ്ടെത്തി.

തുടര്‍ന്ന് യുവതികള്‍ വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്നും മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി നാട്ടുകാര്‍ വിവരം വൈക്കം പോലീസില്‍ അറിയിക്കുകയായിരുന്നു. പാലത്തില്‍ നിന്നും കണ്ടെത്തിയ ചെരുപ്പുകളും തൂവാലകളും കാണാതായ വിദ്യാര്‍ഥിനികളുടെതാണ് എന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ വൈക്കത്ത് എത്തി. പോലീസും അഗ്‌നിശമനസേനയും സ്‌കൂബ ടീമിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആര്യയും അമൃതയും വേര്‍പിരിയാന്‍ കഴിയാത്ത വിധം അടുത്ത ചങ്ങാതിമാരായിരുന്നുവെന്ന് കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. ഇരുവരും കോളജിലേക്ക് വരുന്നതും പോകുന്നതും ക്‌ളാസില്‍ ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഇടവേളകളില്‍ പുറത്തേക്ക് പോകുന്നതും ഒരുമിച്ചായിരുന്നു. മറ്റുള്ളവരുമായി വലിയ സൗഹൃദം ഇവര്‍ പങ്കുവച്ചിരുന്നില്ല. സുഖ ദുഃഖങ്ങള്‍ ഒരുമിച്ചു പങ്കുവച്ചിരുന്ന ചങ്ക് കൂട്ടുകാര്‍ എന്നാണ് സഹപാഠികള്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്.

അടുത്തിടെ അമൃതയുടെ പിതാവ് വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് കോവിഡ് നിരീക്ഷണത്തില്‍ കഴിയേണ്ടിയിരുന്നതിനാല്‍ ഒരാഴ്ചയിലധികം ആര്യ താമസിച്ചുവന്നത് ആയുരിലുള്ള ആര്യയുടെ വീട്ടിലാണ്. എന്നാല്‍ അടുത്തിടെ അമൃതയുടെ മാതാപിതാക്കള്‍ മകള്‍ക്ക് വിവാഹാലോചന തുടങ്ങിയതോടെ ഇരുവരും മാനസിക സംഘര്‍ഷത്തിലായെന്നാണ് പോലീസിന് ലഭിച്ച വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...