സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിൽ ക്രമക്കേട് ; പ്രമുഖനെതിരെ നടപടിക്കു ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സി.പി.എം ഭരിക്കുന്ന പാലക്കാട് കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലെ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേടില്‍ ഭരണസമിതിയിലെ പ്രമുഖനെതിരെ സി.പി.എം നടപടിക്കു ശുപാര്‍ശ. പലരുടെയും പേരില്‍ വായ്പയെടുത്ത തുക സ്വന്തം അക്കൗണ്ട് വഴി തട്ടിയെടുത്തെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. നിയമം ലംഘിച്ചു പണിതീര്‍ത്ത ബാങ്കിന്റെ പുതിയ കെട്ടിടം മൂന്നു വര്‍ഷമായി പഞ്ചായത്ത് അനുമതിയില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു സെക്രട്ടറി പറഞ്ഞു.

തട്ടിപ്പിന്റെ വ്യാപ്തി കരുവന്നൂര്‍ കടന്ന് കണ്ണാടിയിലുമെത്തി. നിക്ഷേപകരുടെ പണം തട്ടിയെടുത്തതാണ് കരുവന്നൂരിലെ അനുഭവമെങ്കില്‍ ഭരണസമിതിയിലെ പ്രമുഖന്‍ നിരവധിയാളുകളുടെ വായ്പ സ്വന്തം അക്കൗണ്ടിലാക്കിയെന്നതാണ് കണ്ണാടിയിലേത്. ഗുരുതര വീഴ്ചയാണു സി.പി.എം നിയോഗിച്ച പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെയാണു ബാങ്കിന്റെ കെട്ടിട നിര്‍മാണത്തിലെ അപാകതയും തെളിഞ്ഞത്. രണ്ട് നില നിര്‍മിക്കാനുള്ള അനുമതിയില്‍ മൂന്ന് നില കെട്ടി. അഗ്നിശമനസേനയുടെ സുരക്ഷാകരുതലൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല.

നിര്‍മാണം റോഡ് വരെ നീട്ടി മതിയായ അകലം പാലിക്കാതെ കൂടുതല്‍ നിയമലംഘനം നടത്തി. ബാങ്ക് നവീകരണത്തിന്റെ മറവിലും ലക്ഷങ്ങളുടെ ഇടപാടു നടന്നതായി ആരോപണമുണ്ട്. ഒന്നരക്കോടിയുടെ പദ്ധതി നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ മൂന്നരക്കോടിയായി ഉയര്‍ന്നു. ആദ്യകാലത്ത് എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയവരെ കെട്ടിട നിര്‍മാണ ഉപകരാര്‍ ഉള്‍പ്പെടെ നല്‍കി ഭരണസമിതി സ്വാധീനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...