കണ്ണംകരയില്‍ വീണ്ടും ഇരുചക്രവാഹനാപകടം ; യുവതിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണംകരയില്‍ വീണ്ടും ഇരുചക്രവാഹനാപകടം. റോഡിലെ കുഴിയില്‍ ചാടിയ സ്കൂട്ടറില്‍ നിന്നും യാത്രക്കാര്‍ തെറിച്ചുവീഴുകയായിരുന്നു. കുമ്പഴ തുണ്ടുമണ്‍കര ഇടപ്പുരയില്‍ വീണക്കാണ് പരിക്ക്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ജോലിക്ക് പോകുവാന്‍ ഇവരെ പത്തനംതിട്ടിയിലേക്ക് സ്കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്ന രാജിത്ത് എന്ന യുവാവിനും പരിക്കുപറ്റി. ശരീരമാസകലം പരിക്ക് പറ്റിയ വീണയെ  ഉടന്‍തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ നെല്ല് വിതക്കുകയും വാഴകള്‍ നട്ട് പ്രതിഷേധിക്കുകയും ചെയ്ത അതെ സ്ഥലത്താണ് ഇന്ന് അപകടം ഉണ്ടായത്.

തിരുവല്ല – കുമ്പഴ സംസ്ഥാന പാതയില്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ നിരവധി കുഴികളാണ്. പലതും മരണക്കുഴികളാണ്. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ എടുത്ത കുഴികളും ശരിയായി മൂടിയിട്ടില്ല. മിക്കപ്പോഴും വാഹനങ്ങള്‍ ഈ കുഴിയില്‍ താഴുക പതിവാണ്. കണ്ണംകര ഫയര്‍ സ്റ്റേഷന്‍, എം.എം.പി വേ ബ്രിഡ്ജ്, കുലശേഖരപതി അക്ഷയ, യമുനാ, കുമ്പഴ സൊസൈറ്റി എന്നിവിടങ്ങളിലെ കുഴിയാണ് ഏറെ അപകടകരം. ദിനംപ്രതി നിരവധി അപകടങ്ങളാണ് ഈ റോഡില്‍ നടക്കുന്നത്. ഇത്രയധികം അപകടങ്ങള്‍ നടന്നിട്ടും ഒരു ലോഡ് പാറ മക്ക് ഇടുവാന്‍പോലും പൊതുമരാമത്ത് വകുപ്പ് തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ തികഞ്ഞ നിസ്സംഗതയാണ് പത്തനംതിട്ട നഗരസഭയും കാണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...