‘കാശ്മീര്‍ പരാമര്‍ശം കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ’ ; ജലീലിനെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പോലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്‌വായ്പൂർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയിരുന്നു. 153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷനൽ ഓണർ ആക്ട് 1971 സെക്‌ഷൻ 2 പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാമർശം കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആറിൽ പറയുന്നു. ജലീലിന്റെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനെതിരെ ആർഎസ്എസ് ജില്ലാ പ്രചാർ‌ പ്രമുഖ് അരുൺ മോഹനാണ് കോടതിയെ സമീപിച്ചത്.

പരാമർശം ഉണ്ടായ ശേഷം ഈ മാസം 12ന് കീഴ്‌വായ്പൂർ പോലീസിലും ജില്ലാ പോലീസ് മേധാവിക്കും ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരുൺ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രേഷ്മ ശശിധരൻ ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തൽ, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കൽ തുടങ്ങിയവ പരാമർശത്തിൽ ഉണ്ടെന്ന് കാട്ടിയാണ് ഹർജി നൽകിയത്. പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നുമായിരുന്നു ജലീൽ എഴുതിയത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൈതമുക്ക് സ്വദേശി വിശാൽ ആണ്...

ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നടത്തുമെന്ന് എംവിഡി

0
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസത്തെ തുടർന്ന് ഉയർന്ന പരാതികൾക്ക് പിന്നാലെ...

അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി

0
മൊറാദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി...