സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. 2,95, 118 വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചു.അവസാനഘട്ട അലോട്ട്‌മെന്റ് ഇന്ന് പൂര്‍ത്തികരീച്ച്‌ ഓഗസ്റ്റ് 25 ന് തന്നെ ക്ലാസുകള്‍ തുടങ്ങുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച്‌ സ്കൂളില്‍ സ്ഥിര പ്രവേശനം നേടണം.

അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നല്‍കിയതിനാല്‍ ഇതിനുശേഷമായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള നടപടികള്‍ തുടങ്ങുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...