ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊണ്ടോട്ടിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി എന്‍.ഷൈലേഷാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്.

ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിക്കുകയും ചെയ്‌തു. ആക്രമണത്തിനിടെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റു. യുവതി ബോധരഹിതയായ വിവരം കുട്ടിയാണ് ഫോണ്‍ ചെയ്‌ത് യുവതിയുടെ വീട്ടില്‍ അറിയിച്ചത്. അമ്മ വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതിനുസരിച്ച്‌ യുവതിയുടെ വീട്ടുകാര്‍ എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്.

2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം പിന്നിട്ടതോടെ മര്‍ദ്ദനം ആരംഭിച്ചുവെന്നാണ് യുവതിയുടെ മൊഴി. യുവതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

0
മലപ്പുറം: കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്. കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന്...

കൊല്ലം- കോട്ടയം- എറണാകുളം മെമു അടുത്തദിവസം മുതൽ 12 കോച്ചോടെ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ്...

0
കോട്ടയം: കൊല്ലം- കോട്ടയം- എറണാകുളം മെമു അടുത്തദിവസം മുതൽ 12 കോച്ചോടെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം മഹത്തായ സമരത്തിന്റെ വിജയമാണെന്ന് എം. സ്വരാജ്

0
പാലക്കാട്: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം മഹത്തായ സമരത്തിന്റെ വിജയമാണെന്ന്...

മലബാറിൽ സ്ലീപ്പർകോച്ച് ചുരുങ്ങിയതോടെ ട്രെയിൻയാത്ര അതിദുരിതം

0
പയ്യന്നൂർ: തിരക്കിൽ ഞെരുങ്ങുകയാണ് മലബാറിലെ തീവണ്ടികൾ. ജനറൽ കോച്ചുകളിൽ സൂചികുത്താനിടമില്ല. തീവണ്ടി...