കണ്ണങ്കര – കല്ലറക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണം ; വാട്ടർ അതോറിറ്റി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച നഗരത്തിലെ എല്ലാ റോസുകളും അടിയന്തിരമായി റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുവാൻ വാട്ടർ അതോറ്ററ്റിയും പൊതുമരാമത്ത് വകുപ്പും തയ്യാറാകണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ആവശ്യപ്പെട്ടു. പൈപ്പിടാൻ കുഴിയെടുത്ത് താറുമാറായ കണ്ണങ്കര കല്ലറക്കടവ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കല്ലറക്കടവ് വാർഡ് കമ്മറ്റി നടത്തിയ വാട്ടർ അതോറിറ്റി ഓഫീസ് മാർച്ച് ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകൾ ഇത്തരത്തിൽ തകർന്നതിനാൽ ഓട്ടോറിക്ഷകൾ പലഭാഗത്തും ഓട്ടം വിളിച്ചാൽ പോകുന്നില്ല. മഴയായാൽ വെള്ളം കുഴികളിൽ കെട്ടി കിടന്ന് അപകടങ്ങൾ ഉണ്ടാകുന്നു. പൈപ്പിടൽ വേഗത്തിൽ നടത്താൻ അധികാരികൾ യാതൊന്നും ചെയ്യുന്നില്ല. പല റോഡുകളും ഗതാഗതയോഗ്യമല്ലാതായിട്ടും ഇത് പരിഹരിക്കാൻ നടപടിയില്ലന്നും സുരേഷ് കുമാർ പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കേണ്ട ചുമതല വാട്ടർ അതോറിറ്റിക്കുമാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

വാർഡ് പ്രസിഡന്റ് രഘുരാജൻ നായർ അധ്യക്ഷത വഹിച്ചു. മുൻനഗരസഭാധ്യക്ഷ അഡ്വ .ഗീത സുരേഷ്, കൗൺസിലർ ഷീന രാജേഷ് , നാസർ തോണ്ട മണ്ണിൽ , വിഷ്ണു ആർ പിള്ള, ഷാജി സുറൂർ, വൃജഭൂഷണൻ നായർ, വിനു വി പിള്ള, യൂസഫ് വലഞ്ചുഴി, രഘുകാരുവേലി, രാജി സതീഷ് , വിപിൻ വള്ളിയത്ത് , സുദീർ വലഞ്ചുഴി, രാജി സതി, വത്സലാമ്മാൾ, ശാന്തകുമാരി , ഉണ്ണി കൃഷ്ണൻ നായർ , മുരളി ധന്യ , പത്രോസ് വരിക്കോലിൽ, ആസിഫ് ആസാദ് , ഷിഹാബ് തൈക്കൂട്ടത്തിൽ , അൻസാരി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...