കണ്ണങ്കരത്തോട് വറ്റിവരണ്ടു ; ദുര്‍ഗന്ധം സഹിച്ച് പൊതുജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലങ്ങളായി മാലിന്യം തള്ളുന്ന പത്തനംതിട്ട കണ്ണങ്കരത്തോട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. വേനല്‍ കടുത്തതോടെ വെള്ളം വറ്റി നീരൊഴുക്ക് നിന്നതോടെ  തോട്ടില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യത്തില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധമാണ് നഗരത്തില്‍ പരക്കുന്നത്. പത്തനംതിട്ട സ്വകാര്യ ബസ്‌ സ്റ്റാന്‍റിന് പിന്നിലൂടെ ഒഴുകി അബാന്‍ ജംഗ്ഷന് സമീപത്ത് കൂടിയാണ് കണ്ണങ്കരത്തോട് പോകുന്നത്. പമ്മം, മുക്കുഴി ഭാഗത്ത് നിന്നുമുള്ള ചെറിയ തോടും ഇതില്‍ ചേര്‍ന്നാണ് കണ്ണങ്കരത്തോടായി മാറുന്നത്. നഗരത്തില്‍ നിന്നുള്ള ഓടയിലെ  മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളും എല്ലാം ഈ തോട്ടിലേക്കാണ് തള്ളുന്നത്.

മണ്ണും കല്ലും തടികളും വീണ് തോട്ടിലെ നീരൊഴുക്കും നിലച്ചിരുന്നു. ഇപ്പോള്‍ വേനല്‍ രൂക്ഷമായതോടെ തോട്ടില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധമാണ് പുറത്തേക്ക് വരുന്നത്. നീരൊഴുക്ക് നിലച്ച തോട്ടിലേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതും കാണാം. കഴിഞ്ഞ വര്‍ഷം വാര്‍ഡ്‌ കൗണ്‍സിലറിന്റെ  ഇടപെടലിനെ തുടര്‍ന്ന് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. തോട്ടില്‍ നിന്നും മാലിന്യങ്ങള്‍ കൊക്കും കാക്കയും കൊത്തി ജലാശയങ്ങളില്‍ തള്ളുന്നതും പതിവാണ്. മാലിന്യത്തില്‍ എലികള്‍ പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്. തോടിന്റെ  അതിജീവനത്തിനായി അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വലിയ രോഗങ്ങളാകും പത്തനംതിട്ട നഗരത്തില്‍ എത്തുന്ന പൊതുജനങ്ങളെ കാത്തിരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...