പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : പ്ലാച്ചിമട സമര നായികയായ വിജയനഗര്‍ കോളനിയിലെ കന്നിയമ്മ അന്തരിച്ചു. പാലക്കാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പ്ലാച്ചിമട സമരത്തിന്റെ പ്രതീകമായിത്തീര്‍ന്ന മയിലമ്മയുടെ മരണശേഷം പ്ലാച്ചിമടസമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നത് കന്നിയമ്മയായിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിലും കന്നിയമ്മ മുന്നണിപ്പോരാളിയായിരുന്നു.

പ്ലാച്ചിമട സമരസമിതി സംസ്ഥാനതലത്തില്‍ നടത്തിയ ജലാധികാരയാത്രയിലും മറ്റു പ്രക്ഷോഭങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. മുത്തുലക്ഷ്മി, സരസ, പാര്‍വതി, മയിലാത്ത, പാപ്പാമ്മാള്‍ തുടങ്ങി ഒട്ടേറെ ആദിവാസിസ്ത്രീകള്‍ പ്ലാച്ചിമട സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പന്തലൊരുക്കാനും ധര്‍ണയ്ക്ക് ഇരിക്കാനും പ്ലാച്ചിമട സമരത്തിന്റെ പ്രാധാന്യം ലോകത്തിനുമുന്നില്‍ എത്തിക്കാനും ഇവര്‍ വഹിച്ച ത്യാഗത്തിന് കണക്കില്ല. അവരില്‍ മയിലമ്മയും കന്നിയമ്മയുമാണ് സമരത്തെ നെഞ്ചിലേറ്റിയ സമരനായികമാരായത്.

എഴുത്തും വായനയും അറിയാത്ത കന്നിയമ്മയാണ് സമരനാളുകളില്‍ കൊക്കകോള വിരുദ്ധസമരത്തെക്കുറിച്ച്‌ ആഞ്ഞടിച്ചത്. സമരപ്പന്തല്‍ അടിച്ചുവൃത്തിയാക്കാനും പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമുണ്ടാക്കാനും തുടങ്ങി ഏതാവശ്യത്തിനും ഓടിനടക്കുന്ന കന്നിയമ്മയ്ക്ക് സമരപ്പന്തല്‍തന്നെയായിരുന്നു വീട്. പരിസ്ഥിതിപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പ്ലാച്ചിമടയിലും സമീപകോളനികളിലുമുള്ള ജനങ്ങളുടെ ദുരിതം കാണിക്കാന്‍ കൊണ്ടുപോകുന്നതും കന്നിയമ്മയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...