വിവാഹ വീട്ടിലെ ടെറസില്‍ നിന്നു വീണു യുവാവു മരിച്ച സംഭവം ; മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസില്‍ നിന്നു വീണു യുവാവു മരിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോലിയക്കോട് കീഴാമലയ്ക്കല്‍ സ്വദേശി ഷിബു (32) ആണു മരിച്ചത്. വധുവിന്റെ സഹോദരന്‍ അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു (30), സുഹൃത്തുക്കളായ വെണ്‍പാലവട്ടം ഈ റോഡ് കളത്തില്‍ വീട്ടില്‍ ശരത് കുമാര്‍ (25), വെണ്‍പാലവട്ടം കുന്നില്‍ വീട്ടില്‍ നിതീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികില്‍സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

യുവാവ് ടെറസില്‍നിന്നു വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ ഷിബു മുകളില്‍ നിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാര്‍ന്നു മരിച്ചു.

ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരിശോധനയ്ക്കു നില്‍ക്കാതെ സുഹൃത്തുക്കള്‍ പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്നാണ് മെഡിക്കല്‍ കോളേജില്‍ പറഞ്ഞത്. ഇതിനായി വ്യാജപേരുകളാണ് പ്രതികള്‍ നല്‍കിയത്.

പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരിമാറ്റിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പിറ്റേന്നു രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ആരെയും ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആദ്യം മൊഴി നല്‍കിയത്. കല്യാണ ചടങ്ങുകളുടെ വീഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസില്‍ വെച്ച്‌ ആറോളംപേര്‍ ചേര്‍ന്നു മദ്യപിച്ചതായി പോലീസിനു അന്വേഷണത്തില്‍ വ്യക്തമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....