അധ്യാപകനെന്ന വ്യാജേന വിദേശത്തിരുന്ന് അശ്ലീല ഫോണ്‍വിളി ; വിമാനമിറങ്ങിയതിന് പിന്നാലെ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയില്‍. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫ് (44) ആണ് അറസ്റ്റിലായത്. ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

ഒരു വര്‍ഷം മുന്‍പാണു കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി അധ്യാപകനെന്ന വ്യാജേന ഫോണില്‍ വിളിച്ചിരുന്നത്. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വിളിച്ച്‌ കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെന്ന് പരിചയപ്പെടുത്തുകയും പഠനത്തില്‍ പിറകിലായ കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കാനാണ് വിളിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു.

തുടര്‍ന്നു കുട്ടിയോട് മുറി അടച്ചിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ഇയാള്‍ അശ്ലീലരീതിയില്‍ സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാവിനോടു വിവരം പറഞ്ഞു. രക്ഷിതാക്കള്‍ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് അധ്യാപകര്‍ അത്തരത്തില്‍ ക്ലാസ് എടുക്കുന്നില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് സ്കൂള്‍ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് മലപ്പുറം എസ്.പി.യുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ സൈബര്‍ ഡോമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് കോളിലൂടെയാണ് വിദ്യാര്‍ഥിനിയെ വിളിച്ചതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...