ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് എതിരായ വകുപ്പുതല നടപടി അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപം മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് എതിരായ വകുപ്പുതല നടപടി അവസാനിപ്പിച്ചു. നയപരമായ തീരുമാനം എടുക്കുമ്പോള്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന ശാസന നല്‍കിയാണ് നടപടി അവസാനിപ്പിച്ചത്. 2021 ഡിസംബര്‍ ഒമ്പതിന് ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

റിവ്യുകമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നത്. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ തുടരേണ്ടതില്ല എന്നായിരുന്നു ശുപാര്‍ശ. ഇതനുസരിച്ചായിരുന്നു സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. മുല്ലപ്പെരിയാറില്‍ ഇനി തീരുമാനങ്ങള്‍ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിര്‍ദേശമുണ്ടായിരുന്നു. മരം മുറിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കില്‍ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

മുല്ലപ്പെരിയാറിലെ എല്ലാ തീരുമാനങ്ങളും സര്‍ക്കാരിനെ അറിയിക്കണമെന്ന് ബെന്നിച്ചന്‍ തോമസിന് നിര്‍ദേശം നല്‍കിയിരുന്നു. ബേബി ഡാമിന് സമീപമുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ബെന്നിച്ചന്‍ തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. വിവാദ മരം മുറി ഉത്തരവ് നേരത്തെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....