വ്യാജരേഖ ചമച്ച്‌ പണം തട്ടിയ കേസ് ; പ്രതിയെ ജോലിയില്‍ നിന്ന്‌ വിരമിച്ചതിന് ശേഷം കോടതി ശിക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാജരേഖ ചമച്ച്‌ പണം തട്ടിയ കേസില്‍ പ്രതിയെ ജോലിയില്‍ നിന്ന്‌ വിരമിച്ചതിന് ശേഷം കോടതി ശിക്ഷിച്ചു. പുറമറ്റം സബ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മിസ്ട്രസായിരുന്ന പുല്ലാട് കുറവന്‍കുഴി സ്വദേശി ശാന്ത(66)യെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പോസ്റ്റ്മിസ്ട്രസായിരിക്കേ വ്യാജരേഖ ചമച്ച്‌ പണം തട്ടിയെന്ന കേസില്‍ പ്രതിയാണ് ശാന്ത. ഏഴു വര്‍ഷം തടവും മൂന്നുലക്ഷം രൂപയുമാണ് ശിക്ഷ. 2004 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2006 ജനുവരി ആറു വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.

കോയിപ്രം പോലീസ് 2006 ലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോസ്റ്റ് ഓഫീസ് അക്കൗണ്ടിലും നിക്ഷേപകരില്‍ ചിലരുടെയും അക്കൗണ്ടുകളിലും നിന്ന് കൃത്രിമ രേഖ ചമച്ചും രേഖകളില്‍ കൃത്രിമത്വം കാട്ടിയും 2.72 ലക്ഷം രൂപ അപഹരിച്ചെന്നായിരുന്നു കേസ്. 409 ഐ പി സി ക്ക് മൂന്നു വര്‍ഷവും രണ്ടര ലക്ഷം രൂപ പിഴയും 468, 471 ഐ പി സി പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വീതം നാല് വര്‍ഷവും 25000 രൂപ, വീതം 50000 രൂപയും ചേര്‍ത്താണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ വേറെ തടവ് അനുഭവിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...