കോഴിക്കോട് : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അധികാര ധാര്‍ഷ്ട്യത്തിനും കുത്തകകളുടെ പാദസേവക്കും തൊഴിലാളി വര്‍ഗ വഞ്ചനക്കുമെതിരെ പ്രതിഷേധം ഉയര്‍ന്നുവരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ കുത്തക മൂലധനത്തിന്റെയും വിദേശകമ്പനികളുടെയും ദല്ലാളായി അധഃപതിച്ചിരിക്കുന്നു.
തീവ്ര വലതുപക്ഷ നയങ്ങളോടു ചേര്‍ന്ന് മത വര്‍ഗീയ ചേരിതിരിവും ജനങ്ങളില്‍ ഭിന്നിപ്പും വളര്‍ത്തുന്ന ബി.ജെ.പിയെയും ചെറുക്കേണ്ടതുണ്ട്. പ്രതിപക്ഷ നിലപാടില്‍ ഐക്യപ്പെടുന്നതിന്റെ ഭാഗമായി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആര്.എം.പി.ഐ പ്രസിഡന്റ് ടി.എല്‍. സന്തോഷും സെക്രട്ടറി എന്‍. വേണുവും പ്രസ്താവനയില്‍ അറിയിച്ചു.