Thursday, April 25, 2024 8:26 pm

കാരായിമാര്‍ക്ക് നല്‍കിയ സ്വീകരണം നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളി : അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഫസല്‍വധക്കേസില്‍ കുറ്റവാളികളെന്ന് പുനരന്വേഷണത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടും കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎം നല്‍കിയ സ്വീകരണം നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. കൊലയാളികളെ മഹത്വവത്കരിക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച്‌ ഇതാദ്യ സംഭവമല്ല.

കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ കാലപ്പെടുത്തിയ കേസിലെ പ്രതികളെ രക്തഹാരണിയിച്ച്‌ സ്വീകരിച്ചാനയിച്ചതും ഷുഹൈബിന്റെ കൊലപാതകത്തിനു നേതൃത്വം നല്‍കിയ ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലിന് എകെജി സെന്ററില്‍ അഭയം നല്‍കിയതും സിപിഎമ്മാണ്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട കൊടും ക്രിമനലുകളുടെ കല്യാണം നടത്തിക്കൊടുക്കാന്‍ പോലും സിപിഎം നേതാക്കള്‍ മുന്‍കൈയെടുത്തു. ജയിലില്‍ കഴിയുന്ന സിപിഎമ്മിന്റെ ക്രിമിനലുകള്‍ക്ക് ജയിലില്‍ പുറത്തുള്ളതിനേക്കാള്‍ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്.

ഫസല്‍ വധക്കേസില്‍ നിരപരാധികളെന്ന് കോടതി വിധിച്ചതു പോലെയാണ് കാരായിമാര്‍ക്ക് സിപിഎം സ്വീകരണമൊരുക്കിയത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനുള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഫസല്‍ വധക്കേസില്‍ കേരള പോലീസും പിന്നീട് സിബിഐയും സിപിഎമ്മുകാരാണ് കൊലയാളികളെന്ന് കണ്ടെത്തിയതാണ്. പിന്നീട് കുപ്പി സുബീഷെന്ന ആര്‍എസ്‌എസിന്റെ ക്രിമിനലിനെ ഉപയോഗിച്ച്‌ കുറ്റം ഏറ്റെടുപ്പിച്ച്‌ നിലവില്‍ പ്രതിസ്ഥാനത്തുള്ള സിപിഎമ്മുകാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടത്തിയത്. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്ന ആസൂത്രണത്തില്‍ ചില പോലിസുദ്യോഗസ്ഥരും ഉള്‍പ്പെട്ടതായാണ് സൂചന.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ നടത്തിയ പുനരന്വേഷണത്തിലും കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിനു പിന്നിലെന്നും കാരായിമാര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ഇത്തരത്തില്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയവരെയാണ് വീരപുരുഷന്മാരായി സിപിഎം സ്വീകരിച്ചാനയിച്ചത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് കാരായിമാര്‍ക്ക് സിപിഎം സ്വീകരണമൊരുക്കിയത്.

മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ടം സംഘടിപ്പിച്ചാല്‍ അപ്പോള്‍ തന്നെ കേസെടുക്കുന്ന പോലിസ് കാരായിമാര്‍ക്ക് നല്‍കിയ സ്വീകരണത്തിലെ കൊവിഡ് ചട്ടലംഘനം കാണാതിരിക്കുന്നത് ഭരിക്കുന്നവരോടുള്ള അമിതവിധേയത്വമാണ്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് ജില്ലാ പോലീസ് മേധാവിയെ ഓര്‍മ്മിപ്പിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് ആദ്യം നിയമം ബാധകമാക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും: കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിൻ്റെ വോട്ടെന്ന് ബിജെപി...

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...