കണ്ണൂർ ജില്ലയിൽ കൊവിഡിനൊപ്പം ഭീഷണിയായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ജില്ലയിൽ കൊവിഡിനൊപ്പം ഭീഷണിയായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. ഈ മാസം ഇതുവരെ പത്തിലേറെ പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചത്.

തളിപ്പറമ്പ്, ഏഴോം മേഖലകളിലാണ് മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഏറെയും. ഈ മാസം നാൽപ്പതിലേറെ പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി. ജില്ലയിൽ ചില മേഖലകളിൽ ഡെങ്കിപ്പനിയും പടരുന്നുണ്ട്. ജലജന്യ രോഗങ്ങളെയും കൊതുക് പരത്തുന്ന രോഗങ്ങളെയും പ്രതിരോധിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടായാൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും കിണർ വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്യാനും നിർദേശമുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...