സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം. കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുയർന്നത്. പയ്യന്നൂരിൽ ഉൾപ്പടെ സംഘടന നടപടിയിലൂടെ തിരുത്തൽ വേണമെന്നാണ് ഉയരുന്ന ആവശ്യം. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതായിരിക്കും ഉചിതമെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിക്കുന്നു. തളിപ്പറമ്പിൽ തെറ്റുപറ്റിയെന്ന വിലയിരുത്തൽ അണികളോട് വിശദീകരിക്കണമെന്ന് സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ ശൈലി മാറുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട തിരുത്തൽ വൈകിപ്പോയെന്നും വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയിൽ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിപിഐഎം അവലോകന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

അതേസമയം നേതാക്കന്മാരുടെ ജനങ്ങളോടും അണികളോടുമുള്ള പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് റിപ്പോർട്ടിലുണ്ട്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിന് വലിയ വീഴ്ചയാണുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പ്രകടന പത്രികയും ആകർഷകമായില്ല. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന മുദ്രാവാക്യത്തിന് ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പിഴവുണ്ടായെന്നും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...