പാറശ്ശാല ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരന് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രവർത്തന സമയത്തിന് ശേഷം മദ്യം വാങ്ങാനെത്തിയയാൾക്ക് വിൽപന നടത്താത്തതിനെത്തുടർന്ന് പാറശ്ശാല ബിവറേജസ് ഔട്ട്‌ലെറ്റിൽ കടുത്ത അക്രമം. സ്ഥാപനത്തിന്റെ ചില്ലുവാതിൽ തല്ലിത്തകർത്ത അക്രമി തടയാൻ ശ്രമിച്ച ബിവറേജസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9.10-ഓടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പരിക്കേറ്റ ജീവനക്കാരനായ പ്രദീപിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒൻപതുമണിയോടെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചിരുന്നു. എന്നാൽ 9.10-ന് ഒരാൾ മദ്യം വാങ്ങാനെത്തി. ഔട്ട്‌ലെറ്റ് അടച്ചിട്ടത് കണ്ട് പ്രകോപിതനായ ഇയാൾ പ്രീമിയം കൗണ്ടറിന്റെ വാതിലിലെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനായ പ്രദീപിനെയും ആക്രമിച്ചത്. പ്രദീപിന്റെ മുഖത്ത് താക്കോൾ കൊണ്ട് ഇടിച്ചുപരിക്കേൽപ്പിച്ച പ്രതി പിന്നാലെ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...