തിരിച്ചടി പഠിക്കാൻ സിപിഎം ; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കാരണങ്ങൾ വിശകലനം ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. കണ്ണൂരിലെ പാർട്ടിയുടെ കോട്ടകളിൽ നേരിട്ട കനത്ത തിരിച്ചടിയും പയ്യന്നൂർ ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായിരിക്കുന്ന വിഭാഗീയതയുമാകും യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. രാവിലെ 10 മണിക്ക് അഴിക്കോട് മന്ദിരത്തിലാണ് യോഗം ആരംഭിക്കുന്നത്. എം വി ഗോവിന്ദന് പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജൻ, കെ കെ ശൈലീജ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും നടക്കും.

തളിപ്പറമ്പിലും പയ്യന്നൂരിലും നേരിട്ട പരാജയമാണ് പാർട്ടിയെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കുന്നത്. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാർത്ഥിയായതിനെതിരെ വിമർശനം ഉന്നയിച്ച് പാർട്ടി വിട്ട മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സാഹചര്യം യോഗം ഗൗരവമായി ചർച്ച ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത് : ആർ. മാധവൻ

0
ചെന്നൈ : ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം...

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി : രാഹുൽ ഗാന്ധി

0
ഡൽഹി : വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രിയെന്ന് ലോക്സഭാ...

ചോദ്യപേപ്പർ ചോർച്ച : ‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’ ; മൗനം...

0
ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മൗനം വെടിഞ്ഞ്...

ബലൂചിസ്ഥാനിൽ സ്വകാര്യ പാസഞ്ചർ ബസിന് നേരെ സായുധസംഘത്തിന്റെ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
ക്വറ്റ : പാകിസ്ഥാനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ...