പി.ജയരാജന് സി.പി.എം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ രാജി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പി.ജയരാജന് സി.പി.എം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാര്‍ രാജിവെച്ചു. കണ്ണൂരില്‍ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സി.പി.എം. നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാര്‍ പറഞ്ഞു. പി.ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയില്‍ പി.ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നില്ലെന്ന് പാര്‍ട്ടി പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയായ ധീരജ് പറഞ്ഞു.

2014 ലാണ് ബി.ജെ.പി- ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിച്ച്‌​ ധീരജ്​ സി.പി.എമ്മില്‍ എത്തിയത്. കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ ധീരജിന്റെ നേതൃത്വത്തില്‍ 50 ലേറെ ബി.ജെ.പി ക്കാരാണ് അന്ന് സി.പി.എമ്മില്‍ ചേര്‍ന്നത്. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരിലാണ് ഇവര്‍ സൂഹിക മാധ്യമങ്ങളില്‍ അറിയപ്പെട്ടത്.

ധീരജിനെയും സംഘത്തെയും സി.പി.എമ്മുമായി അടുപ്പിച്ചത് അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ്. പി.ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി.ജയരാജന്റെ പിന്തുണയിലാണ് കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...