തെരുവുനായ ആക്രമണം ; കണ്ണൂരില്‍ ഒമ്പതുവയസുകാരിയെ കടിച്ചെടുത്ത് കൊണ്ടുപോകാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കര എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ജാന്‍വിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായകള്‍ ചേര്‍ന്ന് കടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികളും വീട്ടിലുള്ളവരും ഓടിയെത്തിയതോടെയാണ് നായകള്‍ പിന്മാറിയത്.

കടിയേറ്റ വിദ്യാര്‍ത്ഥിനിയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തില്‍ മുറിവുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തില്‍ പതിനൊന്നുകാരനായ നിഹാല്‍ കൊല്ലുപ്പെട്ടത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....