കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് : കേരളാ പോലീസ് സംഘം കൊല്‍ക്കത്തയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സംഘം കൊല്‍ക്കത്തയില്‍. കണ്ണൂര്‍ സിറ്റി ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയെ കുറിച്ച് അന്വേഷിക്കാനാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം കൊല്‍ക്കത്തയിലെത്തിയത്. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും.

ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയുടെ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പോലീസില്‍ നിന്നും ലഭിച്ച വിവരം. കസ്റ്റഡിയിലുള്ളയാള്‍ തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...