ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറിച്ച്‌ കടത്തിയതായി വിജിലൻസ് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറിച്ച്‌ കടത്തിയതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. ചന്തപ്പുര മുതല്‍ കണ്ണപുരം വരെയുളള റീച്ചില്‍ നിന്നും ഇരുന്നൂറോളം മരങ്ങള്‍ ഇത്തരത്തില്‍ മുറിച്ചു മാറ്റിയതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. റോഡ് വികസനത്തിന്റെ മറവിലാണ് ലേല നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ മരം മുറിച്ചു കടത്തിയത്.

സംഭവത്തില്‍ പിഡബ്ല്യൂഡി ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്‍ വീഴ്ച സംഭവിച്ച തായും വിജിലന്‍സ് കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് മരം മുറിയുടെ ചുരുളഴിഞ്ഞത്. പിഡബ്ല്യൂഡിയുടെ കീഴിലുളള ചന്തപ്പുര മുതല്‍ കണ്ണപുരം വരെയുളള റോഡിന്‍റെ വീതി കൂട്ടലുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. റോഡ് വികസനത്തിന് പാതയുടെ ഇരുവശത്തുമുളള ഇരുന്നൂറോളം മരങ്ങള്‍ മുറിക്കണമെന്ന് പിഡബ്ല്യൂഡി സോഷ്യല്‍ ഫോറസ്ട്രീ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇവര്‍ മരത്തിന്റെ മൂല്യം രേഖപ്പെടുത്തി പിഡബ്ലൂഡിക്ക് കൈമാറി. എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കാതെ ചില വ്യക്തികള്‍ക്ക് ഈ മരങ്ങള്‍ മറിച്ചു നല്‍കിയെന്നാണ് പരാതി. മാത്രവുമല്ല മരം മുറിച്ച വകയില്‍ ഒരു രൂപ പോലും സര്‍ക്കാരിലേക്ക് അടച്ചിട്ടുമില്ല. റോഡിന്റെ നിര്‍മാണം അവസാനിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും മരത്തിന്റെ പണം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ലഭിച്ചിട്ടില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് പ്രാഥമിക പരിശോധന നടത്തിയത്.

തേക്ക്, മാവ്, കാഞ്ഞിരം, തുടങ്ങി ഇരുന്നൂറോളം മരങ്ങള്‍ ഇവിടെ നിന്ന് മുറിച്ച്‌ കടത്തിയതായും ഇതിന് പിന്നില്‍ പിഡബ്ലുഡിയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടന്നുമാണ് വിജിലന്‍സിന്റെ പ്രഥാമിക കണ്ടെത്തല്‍. കൂടുതല്‍ സ്ഥലങ്ങളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടന്നിരിക്കാനുളള സാധ്യതയും വിജിലന്‍സ് തളളിക്കളയുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...