അഡ്മിഷൻ പ്രക്രിയയിൽ നിന്ന് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയ കണ്ണൂർ സർവകലാശാല വിസിയുടെ നടപടിക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അഡ്മിഷൻ പ്രക്രിയയിൽ നിന്ന് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയ കണ്ണൂർ സർവകലാശാല വിസിയുടെ നടപടിക്ക് തിരിച്ചടി. സ്വാശ്രയ കോളേജുകളെ ഉൾപ്പെടുത്തണമെന്ന് ഹൈക്കേടതി. അവസാന സമയത്ത് യൂണിവേഴ്സിറ്റി എടുത്ത തീരുമാനം വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കും. അടുത്ത വർഷം മുതൽ കോളേജുകൾ യുജിസി റെഗുലേഷൻ പാലിക്കണം. ഇക്കാര്യം ഉറപ്പു വരുത്തി സ്വാശ്രയ കോളേജുകളെ പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി. സ്വാശ്രയ മാനേജ്മെന്റുകൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.സർവകലാശാലക്ക് കീഴിലുള്ള എൺപതോളം സ്വാശ്രയ കോളജുകളിൽ അഡ്മിഷൻ നടക്കാതിരുന്നാൽ നിരവധി വിദ്യാർഥികൾക്കാണ് ഉപരിപഠനത്തിനുള്ള അവസരം നഷ്ടമാകാൻ സാധ്യതയുണ്ടായത്. അധ്യാപനത്തിന് യുജിസി മാനദണ്ഡം നിർബന്ധമക്കണമെന്ന ഗവർണരുടെ ഉത്തരവ് ചൂണ്ടിക്കട്ടിയാണ് കണ്ണൂർ വിസിയുടെ നടപടി.

അധ്യാപനത്തിന് നെറ്റ് യോഗ്യത വേണമെന്ന യുജിസി മാനദണ്ഡം കർശനമാക്കണമെന്ന ഗവർണരുടെ ഉത്തരവ് നടപ്പാക്കാനെന്ന പേരിലാണ് ഈ അധ്യയന വർഷത്തെ പ്രവേശന നടപടികളിൽ നിന്ന് സ്വാശ്രയ കോളേജുകളെ ഒഴിവാക്കിയത്.നിലവിൽ എംജി, കേരള ഉൾപ്പെടെയുള്ള മറ്റു സർവകലാശാലകൾ സ്വാശ്രയ കോളേജുകളെ കൂടി ഉൾപ്പെടുത്തിയാണ് അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത്. കാലിക്കറ്റ്‌ സർവകലാശാല 2021 ൽ കേരള സർക്കാർ പാസാക്കിയ സ്വാശ്രയ നിയമം സർവകലാശാല സ്റ്റാട്യൂട്ടിൽ ഉൾപ്പെടുത്തിയാണ് ഗവർണരുടെ ഉത്തരവിനെ മറികടന്നത്. ഇക്കാര്യത്തിൽ മറ്റു സർവകലാശാലകൾക്കില്ലാത്ത നിർബന്ധ ബുദ്ധി കണ്ണൂർ വിസി കാണിക്കുന്നതിനു പിന്നിൽ ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബിയുമായുള്ള അവിശുദ്ധ ബന്ധമാണെന്നും അധ്യാപക സംഘടനകൾ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് ; വ്യാജ ആപ്പ് വഴി 1.44...

0
ചെറുവത്തൂർ : ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന...

സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ...

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...