ഭൂമിയില്ല സ്വകാര്യ ട്രസ്റ്റ് കോളേജിന് അനുമതി ; കണ്ണൂര്‍ വി.സി വീണ്ടും കുരുക്കില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഭൂമിയില്ല സ്വകാര്യ ട്രസ്റ്റിന് കോളേജിന് അനുമതി. കണ്ണൂര്‍ വി.സി വീണ്ടും കുരുക്കില്‍. സിന്‍ഡിക്കേറ്റ് പോലും അറിയാതെ അധികാര പരിധി മറികടന്ന് സ്വകാര്യ ട്രസ്റ്റിന് കോളേജ് അനുവദിച്ചെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെ കണ്ണൂര്‍ സര്‍വകലാശാലാ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍ കുരുക്കിലായി. അദ്ദേഹത്തെ ഗവര്‍ണര്‍ പുറത്താക്കാന്‍ സാധ്യതയേറി. അധികാര ദുര്‍വിനിയോഗം നടത്തിയ വി.സിക്കെതിരേ വിജിലന്‍സ് കേസെടുക്കാനും സാധ്യതയുണ്ട്.

അതിനിടെ ഹൈക്കോടതി ഉത്തരവിനെതിരേ കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയെ സമീപിക്കും. കോളേജ് അനുവദിച്ച വി.സിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. വി.സിയുടെ ചട്ടവിരുദ്ധമായ ശുപാര്‍ശ അതേപടി അംഗീകരിച്ച്‌ കോളേജിന് സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതിയും ഹൈക്കോടതി റദ്ദാക്കിയതോടെ ഇതുസംബന്ധിച്ച കള്ളക്കളികളെല്ലാം പൊളിയുകയാണ്.

കാസര്‍കോട് പടന്ന ടി.കെ.സി ട്രസ്റ്റിനാണ് വി.സി ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ചത്. സ്വാശ്രയ കോളേജ് തുടങ്ങാന്‍ മതിയായ സ്ഥലമില്ലാതിരുന്നിട്ടും അത് വകവയ്ക്കാതിരുന്ന വി.സിയുടെ നടപടിയാണ് കേസിന് വഴിതുറക്കുന്നത്. അടിയന്തര സാഹചര്യമില്ലാതിരുന്നിട്ടും ട്രസ്​റ്റിന്‍റെ അപേക്ഷ തിരക്കിട്ടു പരിഗണിച്ചെന്നാണ് കോടതി വിലയിരുത്തിയത്. പുതിയ കോളേജ് തുടങ്ങാന്‍ യു.ജി.സി. മാനദണ്ഡമനുസരിച്ച്‌ കുറഞ്ഞത് അഞ്ച് ഏക്കര്‍ ഭൂമിവേണം. ടി.കെ.സി. എജ്യുക്കേഷന്‍ സൊസൈ​റ്റിയുടെ അപേക്ഷയില്‍ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നില്ല.

സര്‍വകലാശാല രജിസ്ട്രാര്‍ കേളേജ് തുടങ്ങാന്‍ മതിയായ ഭൂമിയില്ലെന്ന് വിലയിരുത്തി രണ്ടുതവണ ടി.കെ.സി. എജ്യുക്കേഷന്‍ ട്രസ്​റ്റിന് കത്തുനല്‍കിയിരുന്നു. രണ്ടാമത്തെ കത്തിന് ട്രസ്​റ്റിലെ ഒരംഗത്തിന്‍റെ ഭൂമി മൂന്നുമാസത്തിനകം ഏ​റ്റെടുക്കുമെന്ന് ട്രസ്​റ്റ് മറുപടി നല്‍കി. ആവശ്യത്തിന് ഭൂമിയില്ലെന്ന് ഈ മറുപടിയില്‍ വ്യക്തമാണെന്നിരിക്കെ വി.സി. പരിശോധനസംഘത്തെ നിയോഗിച്ചു. ഈ ഇടപെടല്‍ നിയമപരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.

കോളേജ് അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്‍റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നു ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സിന് കേസെടുക്കാതിരിക്കാനാവില്ല. ഏറെക്കാലമായി കണ്ണൂര്‍ വി.സിയും ഗവര്‍ണറുമായി നേര്‍ക്കുനേര്‍ പോരിലാണ്. തനിക്കു നേരേയുണ്ടായ വധശ്രമത്തിന്‍റെ ഗൂഢാലോചനയില്‍ വി.സി പങ്കാളിയാണെന്നും ക്രിമിനലാണെന്നുമൊക്കെ ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. വി.സിക്ക് പുനര്‍നിയമനം നല്‍കിയത് തന്‍റെ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹൈക്കോടതി വി.സിക്കെതിരേ നടപടിയെടുത്താല്‍ അതിന്‍റെ പശ്ചാത്തലത്തില്‍ വി.സിയെ പുറത്താക്കാനടക്കം ഗവര്‍ണര്‍ക്ക് കഴിയും. പെരുമാറ്റദൂഷ്യമോ സാമ്പത്തിക ക്രമക്കേടോ ചുമതലയില്‍ വീഴ്ചയോ വരുത്തിയാല്‍ വി.സിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സിന്‍ഡിക്കേറ്റ് അറിയാതെ സ്വകാര്യ ട്രസ്റ്റിന് കോളേജ് അനുവദിച്ചത് ഗുരുതരമായ പിശകാണെന്ന് വിലയിരുത്തി ഈ നടപടിയിലേക്ക് നീങ്ങാന്‍ ഗവര്‍ണര്‍ക്ക് കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....