നരബലി : വിപുലമായ അന്വേഷണം വേണം – എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുള ഇലന്തൂരിൽ നടന്ന നരബലി മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സംഭവത്തിൽ വിപുലമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ്. ധനസമ്പാദനത്തിനായി മനുഷ്യർ എത്രഹീനമായ പ്രവർത്തികളും ചെയ്യുന്നത് ആശങ്കാജനകമാണ്. രണ്ട് സ്ത്രീകളെ ദുർമന്ത്രവാദം നടത്തി കൊലപ്പെടുത്തിയത് ഒറ്റപ്പെട്ട സംഭവമായി കാണാതെ വിപുലമായ അന്വേഷണത്തിലൂടെ മുഴുവൻ കണ്ണികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേരളത്തിൻ്റെ ക്രമസമാധാനം തകർന്നുവെന്നതിൻ്റെ ഒടുവിലെത്തെ ഉദാഹരണമാണ് ഈ സംഭവങ്ങൾ. ഏറെ നാൾ വനിതകളെ കാണാതായിട്ടും ഇത്രയും ഹീനമായ കൊലപാതകങ്ങൾ നടന്നിട്ടും ഇൻ്റലിജൻസ് സംവിധാനങ്ങൾ അറിയാതെ പോയത് ഗൗരവകരമാണ്. പോലീസ് സംവിധാനം അനാസ്ഥ വെടിഞ്ഞ് ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...