എഫ്‌സിആർഎ ഭേതഗതി ഗൗരവമുള്ള കാര്യമാണെന്നും വിഷയം സമസ്ത പഠിച്ചുവരുകയാണെന്നും കാന്തപുരം എപി അബൂബക്കര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ഭേദഗതിയിൽ പ്രതികരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എഫ്‌സിആർഎ ഭേതഗതി ഗൗരവമുള്ള കാര്യമാണെന്നും വിഷയം സമസ്ത പഠിച്ചുവരുകയാണെന്നും കാന്തപുരം പറഞ്ഞു. എഫ്‌സിആർഎ വിഷയം പഠിച്ചശേഷം സമസ്ത വിശദമായി പ്രതികരിക്കുമെന്നും പഠിക്കാതെ പ്രതികരിച്ചാൽ അബദ്ധം സംഭവിക്കുമെന്നും അദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ വിവാദ എഫ്‌സിആർഎ ഭേദഗതിയിൽ രൂക്ഷവിമർശനവുമായി വിവിധ നേതാക്കൾ ഇതിനകം രംഗത്തെത്തിയിരുന്നു. നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുക്കയറ്റമാണെന്നാണ് പ്രതികരണങ്ങൾ.

ജനാധിപത്യ രാജ്യത്ത് ഈ തരത്തിലുള്ള ഭേദഗതി ആദ്യമെന്നും സുതാര്യതയില്ലാതെ കേന്ദ്ര സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പാർലമെൻ്റിൽ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യനെയും ബ്രിട്ടാസ് വിമർശിച്ചു. ക്രൈസ്ത ലേബലിൽ മന്ത്രിയായ ജോർജ് കുര്യൻ പുറം തിരിഞ്ഞ് നിൽക്കുകയാണെന്നും അൽപ്പമെങ്കിലും ഉളുപ്പുള്ളവർ ഇത് ചെയ്യില്ല എന്നും ബ്രിട്ടാസ് വിമർശിച്ചു. അതോടെപ്പം തന്നെ വിവാദ എഫ്‌സിആർഎ ഭേദഗതി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളെയാണ് നിയനം ബാധിക്കുന്നതെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക ഉയര്‍ന്നുവന്നെങ്കിലും ഇതൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുനിര്‍ത്തിപ്പോകേണ്ട സര്‍ക്കാര്‍ ഒരുവിഭാഗത്തെ മാറ്റിനിര്‍ത്തുന്നുവെന്നും മുഖ്യ മന്ത്രി പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...

കുടുംബശ്രീ അംഗങ്ങൾ അടച്ച തുക ബാങ്കിൽ എത്തിയില്ല ; മീനങ്ങാടി പഞ്ചായത്തിൽ വായ്പാ തിരിച്ചടവിൽ...

0
കൽപ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ്....

100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു ; ഒരു കുടുംബത്തിലെ 6 പേര്‍...

0
ഉത്തര്‍പ്രദേശ് : 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. ഒരു...

സിമന്റ് നിർമാണത്തിന്റെ മറവിൽ വ്യാജമദ്യ നിർമാണം ; 1248 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ...

0
അങ്കമാലി : വ്യാജമദ്യം നിർമിക്കാൻ ലക്ഷ്യമിട്ട് അങ്കമാലിലെത്തിച്ച 1248 ലിറ്റർ സ്പിരിറ്റ്...