വള്ളിക്കോട് ആമ്പല്‍പ്പൂഞ്ചിറ മിനി പാര്‍ക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ വികസന പദ്ധതിയിലെ നാഴികകല്ലായിരുന്ന ആമ്പല്‍പ്പൂഞ്ചിറ മിനി പാര്‍ക്ക് സംരക്ഷണമില്ലാതെ നശിക്കുന്നു. പാര്‍ക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ കണ്ണടയ്കുകയാണ്. പ്രാദേശിക ടൂറിസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2015 -2020 കാലഘട്ടത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് മിനി പാര്‍ക്ക് സ്ഥാപിച്ചത്. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നതോടെ പാര്‍ക്ക് പൂര്‍ണ്ണമായും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. കൈവരികള്‍ ഇടിഞ്ഞ് ഇരിപ്പിടങ്ങള്‍ തകര്‍ന്ന് കാടുകയറിയുമാണ് ഇപ്പോള്‍ പാര്‍ക്കിന്റെ അവസ്ഥ.

വിനോദ സഞ്ചാരികള്‍ ആരും തന്നെ ഇപ്പോള്‍ പ്രദേശത്തേക്ക് എത്താറില്ല. മുന്‍പ് വൈകുന്നേരങ്ങളില്‍ പ്രായമായ ആളുകള്‍ ഇവിടെ സമയം ചിലവഴിക്കാന്‍ എത്തിയിരുന്നു. ഓണാഘോഷപരിപാടികള്‍ ഉള്‍പ്പെടെ ഇവിടെ നടന്നിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ ജില്ലാ പഞ്ചായത്താണ് പ്രാദേശിക ടൂറിസം വളര്‍ത്തുവാന്‍ പാര്‍ക്ക് സ്ഥാപിച്ചത്. വഴിവിളക്കുകള്‍ സ്ഥാപിച്ചും ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയ നടപ്പാതകള്‍ നിര്‍മ്മിച്ചും മനോഹരമാക്കിയ പാര്‍ക്ക് ഇന്ന് ആര്‍ക്കും വേണ്ടാതെയായി. മാലിന്യം തള്ളുന്നതിനായാണ് ആളുകള്‍ പാര്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒട്ടേറെ വിവാഹ ആല്‍ബങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

രാത്രി സമയങ്ങളില്‍ പുറത്തുനിന്നുള്ള ആളുകള്‍ ഇവിടെയെത്തി മദ്യപിക്കുന്നതും പതിവാണ്. പാര്‍ക്കിന്റെ നവീകരണം സാധ്യമായാല്‍ ഇവിടേയ്ക്ക് നിരവധിയാളുകള്‍ എത്തുകയും അത് പ്രദേശത്തിനാകെ ഗുണകരമായി മാറുകയും ചെയ്യും. വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് ഈ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...