കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി ; രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി.  അപകടത്തില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു.  രംഗ്‌വാസ് സ്വദേശികളായ ബദ്രിലാല്‍ പദിഥാര്‍, മനിഷ് ദുബേയ് എന്നിവരാണ് മരിച്ചത്. ഖര്‍ഗാവില്‍ രാവിലെയോടെയായിരുന്നു സംഭവം.  ഖേദി ഘട്ടിലെ നര്‍മ്മദ നദിയില്‍ നിന്നുള്ള തീര്‍ത്ഥ ജലവുമായി പോകുകയായിരുന്നു തീര്‍ത്ഥാടകര്‍. ഇതിനിടെ അമിത വേഗത്തില്‍ വന്ന ട്രക്ക് ഇവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.  അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വാഹനത്തിനിടയില്‍പ്പെട്ട ബദ്രിലാല്‍ പദിഥാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മനിഷ് ദുബേയ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്.  ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  21 പേരാണ് ഗ്രാമത്തില്‍ നിന്നും യാത്ര പുറപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട സംഘത്തോടൊപ്പമുണ്ടായിരുന്ന ആനന്ദ് ചൗധരി പറഞ്ഞു. ഇതില്‍ 16 പേര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നു.  തങ്ങള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം പതുക്കെയാണ് യാത്ര തിരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....