വിചാരണത്തടവുകാരെ മോചിപ്പിക്കണം: സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ശിക്ഷാ കാലാവധിയുടെ ഗണ്യമായ കാലം അനുഭവിച്ച്‌ തീര്‍ത്തവരെയും ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന വിചാരണത്തടവുകാരെയും രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം.  ദീര്‍ഘകാലമായി തെളിയിക്കാന്‍ കഴിയാത്ത കേസുകളില്‍ തടവുകാരെ ജാമ്യത്തില്‍ വിടണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.

നിറഞ്ഞ ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.  ചെറിയ കുറ്റങ്ങള്‍ക്ക് ആദ്യമായി ശിക്ഷിക്കപ്പെട്ടവരെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കാം.  അതുപോലെ, മൂന്നിലൊന്നോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം, വിചാരണയ്ക്ക് വിധേയനായ ആളെയും ജാമ്യത്തില്‍ വിട്ടയക്കണം.  വിചാരണ നീണ്ടുപോകുന്നതിന്റെ പേരില്‍ ഒരാളെ കൂടുതല്‍ കാലം ജയിലിലടയ്‌ക്കുന്നത് ശരിയല്ല.  വിചാരണത്തടവുകാരെയും ചില കുറ്റവാളികളെയും ഒരു നിശ്ചിത കാലയളവിനു ശേഷം നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിക്കാന്‍ കഴിയുന്ന ഒരു നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.  10 വര്‍ഷത്തിനകം ഒരു കേസില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കണം.  കുറ്റം തെളിയിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ആളുകളെ ജയിലില്‍ അടയ്ക്കുകയോ ജാമ്യം എതിര്‍ക്കുകയോ ചെയ്യുന്നത് നല്ലതല്ല.  അന്വേഷണസംവിധാനം മെച്ചപ്പെടുത്തുന്നതിന് പകരം കുറ്റാരോപിതനെ അകത്ത് കിടത്തുന്നത് പരിഹാരമാര്‍ഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...