പത്തനംതിട്ട : കെഎപി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 86 സേനാംഗങ്ങളുടെ സത്യപ്രതിജ്ഞയും പാസിംഗ് ഔട്ട് പരേഡും സെപ്റ്റംബര്‍ 30 ന് മണിയാര്‍ കെഎപി ബറ്റാലിയന്‍ ക്യാമ്പില്‍ നടക്കും. മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഡി.ജി.പി അനില്‍ കാന്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി കെ.പത്മകുമാര്‍, ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ഓണ്‍ലൈനായി പങ്കുചേരും. രാവിലെ 8.25 മുതല്‍ കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് ബോബി കുര്യന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.
കെഎപി അഞ്ചാം ബറ്റാലിയനില്‍ സത്യപ്രതിജ്ഞയും പാസിംഗ് ഔട്ട് പരേഡും ; മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
RECENT NEWS
Advertisment