കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ എംഡിഎംഎ മയക്കുമരുന്നുമായി പോലിസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ എംഡിഎംഎ മയക്കുമരുന്നുമായി പോലിസ് പിടികൂടി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോ (24) യെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്. നിരവധി ക്രിമനല്‍ കേസില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് എറണാകുളം റൂറല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്. ഇത് ലംഘിച്ച്‌ മയക്കുമരുന്നു മായി ലിന്റോ ജില്ലക്കകത്ത് പ്രവേശിക്കുകയായിരുന്നു.

പള്ളിക്കര വെമ്പിള്ളി ഭാഗത്ത് ഇയാളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. നരഹത്യാശ്രമം, അടിപിടി, കവര്‍ച്ച, മാരകായുധം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലിസ് പറഞ്ഞു.

എസ്.പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എ.എസ്.പി അനുജ് പല്‍വാല്‍, ഇന്‍സ്‌പെക്ടര്‍ വി.ടി ഷാജന്‍, എസ്‌.ഐ മാരായ എം.പി എബി, കെ.ടി ഷൈജന്‍, എ.എസ്‌.ഐ കെ.കെ സുരേഷ് കുമാര്‍, എസ്‌.സി.പി.ഒ മാരായ പി.എ അബ്ദുള്‍ മനാഫ്, കെ.എന്‍ അജില്‍ കുമാര്‍, ടി.എ അഫ്‌സല്‍, എഡ്വിന്‍ ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...