Friday, May 3, 2024 1:40 am

കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ചു ; നി​ര​ന്ത​ര കു​റ്റ​വാ​ളി​ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച നി​ര​ന്ത​ര കു​റ്റ​വാ​ളി​ അ​റ​സ്റ്റിൽ. കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി താ​ണി​ക്ക​ത്ത​ടം കോ​ള​നി റോ​ഡ് ചാ​ലി​ൽ​പു​ത്ത​ൻ​പു​ര (ക​ല്ലി​ങ്ങ​പ​റമ്പി​ൽ) ദി​ലീ​പി​നെ(41)യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ത​മം​ഗ​ലം പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ത​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നു​ള​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത ശ്ര​മം, ആ​യു​ധ നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ് തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. 2021-ൽ ​കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി സ്കൂ​ൾ​പ്പ​ടി ഭാ​ഗ​ത്ത് പ്രി​ൻ​സ് എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കേ​സി​ലെ സാ​ക്ഷി​യാ​യ സു​ജി​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന്, കോ​ത​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യി. തു​ട​ർ​ന്ന്, റൂ​റ​ൽ ജി​ല്ല പൊലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ ചു​മ​ത്തി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യി​രു​ന്നു. ഈ ​വ്യ​വ​സ്ഥ ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെയ്തത്. ഇ​ൻ​സ്പെ​ക്ട​ർ ബി​ജോ​യ്, എ​സ്ഐ റെ​ജി, എ​എ​സ്ഐ സ​ലിം, എ​സ്‌​സി​പി​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജിം​സ്, ഷി​യാ​സ്, ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...