കാൽവരി അഭയഭവനം സന്ദർശിച്ച് കാരക്കാട് സെന്റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കാരക്കാട് സീനായിക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ കാൽവരി അഭയഭവനം സന്ദർശിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഫെലോഷിപ്പ് അംഗങ്ങൾ അഭയഭവനത്തിലെ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിച്ചത്. ​ഫെലോഷിപ്പ് പ്രസിഡന്റും ഇടവക വികാരിയുമായ ഫാ.സെബി തോമസ് ബേബി സന്ദർശനത്തിന് നേതൃത്വം നൽകി. അഭയഭവനത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി ഫെലോഷിപ്പിന്റെ വകയായുള്ള ധനസഹായവും നിത്യോപയോഗ സാധനങ്ങളും അദ്ദേഹം അധികൃതർക്ക് കൈമാറി.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കേണ്ടത് ഓരോ ക്രൈസ്തവന്റെയും കടമയാണെന്നും ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ ഫെലോഷിപ്പിന്റെ ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകുമെന്നും ഫാ.സെബി തോമസ് ബേബി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...