കരകുളം ഇരട്ടകൊലക്കേസില്‍ സുഹൃത്തുക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞു വീഴുന്നത് കാണേണ്ടിവന്ന മുഖ്യസാക്ഷിക്ക് പ്രതികളില്‍ നിന്നും വധഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരകുളം ഇരട്ടകൊലക്കേസില്‍ സുഹൃത്തുക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞു വീഴുന്നത് കാണേണ്ടിവന്ന മുഖ്യസാക്ഷിക്ക് പ്രതികളില്‍ നിന്നും വധഭീഷണി. കരകുളത്ത് വച്ച്‌ ശ്യാം – പ്രവീണ്‍ എന്നീ യുവാക്കളെ വെട്ടികൊന്ന കേസിലെ മുഖ്യസാക്ഷി സുധീഷിനാണ് പ്രതികളില്‍ നിന്നും വധ ഭീഷണി ഉണ്ടായത്. വധഭീഷണിയെ തുടര്‍ന്ന് ജോലിക്ക് പോലും പോകാന്‍ കഴിയാതെ ഒളിവില്‍ കഴിയുകയാണ് സുധീഷ്. 2011ലാണ് ബൈക്കില്‍ സ‍‍ഞ്ചരിക്കുകയായിരുന്ന ശ്യാമിനെയും പ്രവീണിനെയും അക്രമിസംഘം വെട്ടികൊലപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവരുടെ പിന്നാലെ സുഹൃത്തുക്കളായ സുധീഷും ദിനുവും മറ്റൊരു ബൈക്കില്‍ പോവുകയായിരുന്നു. സുധീഷിന്റെ മുന്നില്‍ വച്ചാണ് സുഹൃത്തുക്കളെ വെട്ടികൊലപ്പെടുത്തിയത്.

ഒരു ബൈക്ക് വാങ്ങിയതിലെ തര്‍ക്കമായിരുന്നു കൊലപാതത്തില്‍ കലാശിച്ചത്. പ്രിന്‍സ്, രതീഷ്, സച്ചു തുടങ്ങിയ നിരവധിക്കേസിലെ പ്രതികളായ 14 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരട്ടകൊലപാതകത്തിലെ പ്രതികളില്‍ പലരും വീണ്ടും മറ്റ് കൊലക്കേസുകളിലും പ്രതികളായി. ഇരട്ടകൊലക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുഖ്യസാക്ഷിയെ ഭീഷണിപ്പെടുത്തുന്നത്. ഇരട്ടകൊലപാതകത്തിന് സാക്ഷിയായ ശേഷം അഞ്ച് വര്‍ഷത്തോളം സുധീഷിന് നാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടവന്നു. ജയിലില്‍ നിന്നറങ്ങിയ പ്രതികളുടെ ഭീഷണിയെ തുടര്‍ന്നാണ് മാറി നില്‍ക്കേണ്ടി വന്നത്. തിരിച്ചെത്തി ഓട്ടോ ഓടിക്കുകയായിരുന്നു. ഇപ്പോള്‍ ജോലിക്ക് പോലും പോകാനാകുന്നില്ലെന്ന് സുധീഷ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും...