ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തില്‍ വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ചായ കുടിക്കാനിറങ്ങിയ യുവാവ് പാളത്തില്‍ വീണു മരിച്ചു. ട്രെയിന്‍ നീങ്ങിയതിനെ തുടര്‍ന്ന്, തിരിച്ചു കയറാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 5.30ന് കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. മംഗളൂരു – ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരനായിരുന്ന തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറുമായ കെ.സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്.

യാത്രയ്ക്കിടയില്‍ ചായ വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു സിദ്ധാര്‍ഥ്. പെട്ടന്ന് ട്രെയിന്‍ എടുത്തപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുകയും ഇയാള്‍ പാളത്തിലേക്ക് തെന്നി വീഴുകയുമായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തിയ്ക്കുകയായിരുന്നു. കാസര്‍ഗോഡ് ആര്‍.പി.എഫ് ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിടംതുരുത്തിൽ കുടിയൊഴുപ്പിക്കൽ ഒമ്പതിനകം നടപ്പാക്കണമെന്ന് മുൻസിഫ് കോടതി

0
കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ...

മാസങ്ങളായി വിഴിഞ്ഞത്ത് കസ്റ്റഡിയിലായിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് തീരം വിട്ടു

0
തിരുവനന്തപുരം : കന്യാകുമാരിക്കടുത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് മാസങ്ങളായി...

കൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്

0
കൊല്ലം: കൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. കെഎസ്ആർടിസി ഡ്രൈവർക്കും,...

തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിലെത്താൻ സാധ്യത

0
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...