Thursday, April 25, 2024 12:24 pm

കാരംവേലി സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാരംവേലി ഗവ എല്‍പി സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ വര്‍ഷവും കൂടുതല്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പൊതു വിദ്യാലയമാണ് കാരംവേലി ഗവണ്‍മെന്റ് സ്‌കൂള്‍. ഇതിന്റെ പിന്നില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമുണ്ട്. ഉപജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അക്കാദമിക് നിലവാരത്തിലും മുന്‍പന്തിയിലാണ്. കുട്ടികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് അവര്‍ക്ക് പഠിക്കുവാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥലസൗകര്യം കുറവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണം കുറേക്കാലം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ നേരത്തെ തന്നെ പ്രവര്‍ത്തനവും ആരംഭിച്ചു. ഇപ്പോള്‍ ഔപചാരികമായുള്ള ഉദ്ഘാടനം മാത്രമാണ് നിര്‍വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിന്റെ 112 മത് വാര്‍ഷികവും രമാദേവി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. മല്ലപ്പുഴശ്ശേശരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. പ്രദീപ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി സാമുവേല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീരേഖ ആര്‍ നായര്‍, വാര്‍ഡ് മെമ്പര്‍മാരായ റോസമ്മ മത്തായി, സജീവ് ഭാസ്‌കര്‍, മിനി ജിജു ജോസഫ്, അമല്‍ സത്യന്‍, റ്റിവി പുരുഷോത്തമന്‍ നായര്‍, ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍ എസ് ഷിഹാവുദ്ദീന്‍, കോഴഞ്ചേരി എഇഒ പി.ഐ. അനിത, സ്‌കൂള്‍ പ്രഥമ അധ്യാപിക സി. ശ്യാംലത, സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ശ്രീജ, അധ്യാപക പ്രതിനിധി എസ്. രജിത, എസ് എം സി ചെയര്‍മാന്‍ ബിജു ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...

കൈക്കൂലി കേസിൽ റഷ്യൻ ഉപപ്രതിരോധ മന്ത്രി അറസ്റ്റിൽ

0
മോസ്കോ: വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റഷ്യയിലെ ഉപപ്രതിരോധ മന്ത്രി...

എന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെ സുധാകരന്‍ ; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍

0
കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും...