ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന്‍കണ്ടി മുജീബ് റഹ്മാന്‍(27) ആണ് പിടിയിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മുജീബ് റഹ്മാന് കീഴില്‍ പെണ്‍കുട്ടി കുറച്ച് നാളുകളായി കരാട്ടെ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിശീലന കേന്ദ്രത്തില്‍ വെച്ചും കാറില്‍ വെച്ചും ഇയാള്‍ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് ലഭിക്കുന്ന വിവരം.

ഒടുവിൽ കരാട്ടെ മാസ്റ്ററുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കുട്ടി ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. യാദൃശ്ചികമായി സ്‌കൂളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കൗണ്‍സിലിംഗില്ലാണ് പെൺകുട്ടി ഈ കാര്യം കൗണ്‍സിലറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയാ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാലോറത്തും താമരശ്ശേരിയിലും ഇയാള്‍ കരാട്ടെ പരിശീലനം നല്‍കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...