ജനങ്ങളുടെ ജീവനെടുക്കാനോ ഈ എം.സിഎഫ് ; കോന്നി പഞ്ചായത്തിന്റെ നടപടി വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി – തണ്ണിത്തോട് റോഡില്‍ ചെങ്ങറ മുക്കിനും കൊന്നപ്പാറയ്ക്കും ഇടയില്‍ കോന്നി ഗ്രാമപഞ്ചായത്ത് റോഡിലേക്ക് ഇറക്കി സ്ഥാപിച്ച മിനി എം.സി.എഫ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. റോഡില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന വെളുത്ത വരക്ക് ഉള്ളിലേക്ക് മാറിയാണ് മിനി എം.സി.എഫ് ന്റെ മേല്‍ക്കൂരയുടെ ഇരുമ്പ് ഷീറ്റുകള്‍ നില്‍ക്കുന്നത്. കൊന്നപ്പാറ പാരിഷ്ഹാള്‍ മുതല്‍ ചെങ്ങറ മുക്ക് വരെയുള്ള ഭാഗത്ത് അപകടകരമായ വളവുകള്‍ ഉള്ളതിനാല്‍ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രക്കാര്‍ ഇതിന് വളരെ അടുത്ത് എത്തിയ ശേഷം മാത്രമാകും അപകടം മനസിലാക്കുക. അപ്പോഴേക്കും അപകടം സംഭവിച്ചിരിക്കും.

രാവിലെ കോന്നിയിലേക്ക് പോയ സ്വകാര്യ ബസ്‌ ഇതിന് അടുത്തെത്തിയപ്പോള്‍ പെട്ടന്ന് ബ്രേക്ക് ഇട്ടതിനാല്‍ അപകടം സംഭവിക്കാതെ രക്ഷപെടുകയായിരുന്നു. മേല്‍ക്കൂരയുടെ തകിട് ഷീറ്റുകള്‍ ആളുകളുടെ ദേഹത്ത് തട്ടി അപകടം ഉണ്ടാവാതിരിക്കാന്‍ പച്ചിലകള്‍ കൊണ്ട് അപായ സൂചന ഒരുക്കിയിരിക്കുകയാണ് നാട്ടുകാര്‍. കൊന്നപ്പാറ തണ്ണിത്തോട് റോഡില്‍ സഞ്ചരിക്കുന്ന സ്കൂള്‍ വാഹനങ്ങള്‍ അടക്കം ഈ അപകടക്കെണിയില്‍ പെടുവാനുള്ള സാധ്യത വലുതാണ്‌. നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായിട്ടും കോന്നി ഗ്രാമപഞ്ചായത്ത് ഇത് ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നില്ല എന്നും പരാതിയുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...