പോലീസ് വാഹനത്തിൽ മദ്യവും ചീട്ടും ; എസ്.ഐയെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയും ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാട്ടുകാർ തടഞ്ഞുവെച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാനായി ആളുകൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു നാടകീയ സംഭവങ്ങൾ. ഇരുവരും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന പരാതിയെത്തുടർന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി.

സംഭവമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തുകയും എസ്.ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനത്തിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...

പ്രതിഷേധങ്ങൾക്കിടെ അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ...

ചൈനയ്ക്കെതിരെ തയ്‌വാൻ ; സൈനികാക്രമണഭീഷണി നേരിടാൻ ഡ്രോൺ വ്യൂഹം സജ്ജം

0
തയ്‌വാൻ : ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ...

‘ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല’ : യോഗി ആദിത്യനാഥ്

0
ലക്നൗ : ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും...