മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിലൂടെ നഷ്ടമാകുന്ന റോഡുകൾക്ക് ബദൽ റോഡുകൾ നിർമ്മിക്കും. പുതിയ റോഡ് നിർമ്മാണ സാധ്യതാ പഠനം ആരംഭിച്ചു. മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി. പാലക്കപറമ്പ് ഭാഗത്തെ ക്രോസ് റോഡ് റൺവേക്ക് അടിയിലാകും. ദിവസവും ആയിരകണക്കിന് ആളുകളുടെ ഗതാഗത മാർഗം ഇതൊടെ നിലക്കും. ഇതിന് പരിഹാരം കാണനാണ് സംയുക്ത സമിതി റോഡുകൾ നഷ്ടപെടുന്ന ഭാഗങ്ങളിൽ ബദൽ റോഡുകളുടെ സാധ്യത പരിശോധിച്ചത്. കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം, മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. എയർപോർട്ട് ഡയറക്ടർ, സാമൂഹ്യ ആഘാത പഠനം നടത്തുന്ന സംഘം, റവന്യൂ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























