കർണാലിലെ മഹാപഞ്ചായത്ത് ; അനുനയത്തിന് ഹരിയാന സർക്കാർ കർഷകരെ ചർച്ചയ്ക്ക് വിളിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : കർണാലിൽ കർഷകർ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ട് അനുനയ നീക്കവുമായി ഹരിയാന സർക്കാർ. കർഷക നേതാക്കളെ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. മഹാപഞ്ചായത്ത് നടക്കുന്ന കർണാലിൽ ഹരിയാന പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സമരം സമാധാനപരമായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കർഷക നേതാക്കൾ അനുയായികളോട് ആഹ്വാനം ചെയ്തു.

ഹരിയാനക്ക് പിന്നാലെ സമീപ സംസ്ഥാനമായ രാജസ്ഥാനിലും കിസാൻ മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും സമരം നടത്തും. ഈ മാസം 29നാണ് മഹാ പഞ്ചായത്ത്. കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധത്തിനൊരുങ്ങിയിരിക്കുകയാണ് ഇപ്പോൾ കർഷക സംഘടനകൾ.

കർണാലിലെ മാർക്കറ്റിലേക്ക് റാലിക്കായി കർഷകർ എത്തിത്തുടങ്ങി. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട് പോലീസ്. റാലി സ്ഥലത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. റാലി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അഭ്യർത്ഥന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...