കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു ; 29 മന്ത്രിമാര്‍ – ഉപമുഖ്യമന്ത്രിയില്ല ; യെദ്യൂരപ്പയുടെ മകനുമില്ല

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണാടകത്തിൽ 29 മന്ത്രിമാരെ ഉൾപ്പെടുത്തി ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകൻ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയിൽ അംഗത്വം ലഭിച്ചിട്ടില്ല.

പുതിയ മന്ത്രിസഭയിൽ ഒ.ബി.സി. വിഭാഗത്തിൽനിന്നും വൊക്കലിഗ സമുദായത്തിൽനിന്നും ഏഴു മന്ത്രിമാർ വീതമുണ്ട്. ലിംഗായത്ത് സമുദായത്തിൽനിന്ന് എട്ടുപേരും പട്ടികയിൽ ഇടംപിടിച്ചു. എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒരാളുമുണ്ട്. മന്ത്രിസഭയിൽ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്.

അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രിസഭയിൽ ഒ.ബി.സി. വിഭാഗത്തിൽ നിന്ന് ഏഴും എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒന്നും വൊക്കലിഗയിൽനിന്ന് ഏഴും ലിംഗായത്തിൽനിന്ന് ഏട്ടും മന്ത്രിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 28-ന് കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജ് ബൊമ്മെ, രണ്ടു തവണ ഡൽഹി സന്ദർശിച്ച് പ്രധാനമന്ത്രി മോദിയുമായും പാർട്ടിയുടെ ഉന്നത നേതൃത്വവുമായും മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...