എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ചു ; കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും

For full experience, Download our mobile application:
Get it on Google Play

ബംഗ്ലൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. എംഎല്‍എമാരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യയെയാണ് പിന്തുണച്ചത്. കേന്ദ്ര നിരീക്ഷകര്‍ക്കു മുന്നിലും കര്‍ണാടകയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ഇന്ന് തന്നെ ദില്ലിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും.

ബംഗളൂരുവില്‍ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എംഎല്‍എമാരെ ഓരോരുത്തരെയും കണ്ട് എഐസിസി നിരീക്ഷകര്‍ അഭിപ്രായം തേടി. പുലര്‍ച്ചെ രണ്ടരവരെ നീണ്ട നടപടിക്കൊടുവില്‍ സിദ്ധരാമയ്യ്‌ക്കൊപ്പമെന്ന് ഭൂരിഭാഗവും നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടുമായാണ് നിരീക്ഷകരും കെസി വേണുഗോപാല്‍ അടക്കമുള്ള എഐസിസി പ്രതിനിധികളും ദില്ലിയിക്ക് മടങ്ങിയത്. ഇന്ന് തന്നെ ദില്ലിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...