കര്‍ണാടക പാഠം; മഹാരാഷ്ട്രയിലും തിരക്കിട്ട പദ്ധതികള്‍, പ്രതിപക്ഷ ഐക്യരൂപീകരണം മുന്നില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: കര്‍ണാടകയിലെ വിജയം ഉള്‍ക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പില്‍ മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യം. പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ച് സഖ്യം വിപുലീകരിക്കാനാണ് നീക്കം. ഇത് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അനുകൂലമായിരിക്കുമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പ്രതികരിച്ചു. അദ്ധ്യക്ഷന്‍ ശരദ് പവാറുമായി മുംബൈയിലെ വസതിയില്‍ നടത്തിയ കൂടികാഴ്ച്ചകള്‍ക്ക് ശേഷമാണ് പ്രതികരണം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള സീറ്റ് പങ്കിടല്‍ ഉടന്‍ ആരംഭിക്കുമെന്നും ജയന്ത് പട്ടീല്‍ വ്യക്തമാക്കി.

ശിവസേന നേതാവ് ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോലെയും യോഗത്തില്‍ പങ്കെടുത്തു. കര്‍ണാടകയിലേതിന് സമാനമായി മഹാരാഷ്ട്രയിലെ എംവിഎ സഖ്യത്തിന് ജന പിന്തുണ ലഭിക്കുമെന്നും പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നും പട്ടേല്‍ ആത്മവിശ്വാസം പങ്കുവെച്ചു.സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനാണ് എംവിഎ നേതാക്കളുടെ തീരുമാനം. 2024ല്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നീക്കം. വേനലിന്റെ കാഠിന്യം കുറഞ്ഞാലുടന്‍ എംവിഎ പദ്ധതിയിട്ടിരിക്കുന്ന തരത്തില്‍ ‘വജ്രമുത്ത്’ റാലി തുടങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളും ഏറെ പ്രത്യാശ നല്‍കുന്നതാണ്. വിശ്വാസ വോട്ട് നേരിടാതെ സ്വമേധയാ രാജിവെച്ച താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും എന്നാല്‍ വിശ്വാസവോട്ടെടുപ്പ് നേരിടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് ഭരണഘടനാ വിരുദ്ധമാണ്, ഷിന്‍ഡെ പക്ഷം തെരഞ്ഞെടുത്ത വിപ്പിന് അംഗീകാരം നല്‍കിയ സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...