കോതമംഗലം : മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിട്ട് ബഹുജനങ്ങളുടെ അറിവിനെ തടയാനാകില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് മധ്യമേഖല നേതൃയോഗം.മാധ്യമ സ്വാതന്ത്ര്യത്തെ തടഞ്ഞ് ഭരണം തുടങ്ങിയ മോദി ബഹുജന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത് പോലെ പിണറായി വിജയനും മുട്ട് മടക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്ത് ബിജെപിയുമായി രഹസ്യ ബന്ധം ഉണ്ടാക്കിയിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി ജെയിംസ് കോറന്‌പേല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ഹുസൈന്‍, കെ.ഇ. കാസിം, പീറ്റര്‍ മാത്യു, ലിബി നീണ്ടപാറ, എന്‍.എഫ്. തോമസ്, കരുണാകരന്‍ പുനത്തില്‍, ടോണി ജോര്‍ജ്, ഒ.കെ. ജോസഫ്, ഷൈമോള്‍ ബേബി, ഏലിയാസ് പുളിക്കക്കുടി, റോയ് ചാണ്ടി, ബൈജു ജേക്കബ്, പി.ഐ. ജോര്‍ജ്, സിജു കുറ്റംവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.